
മലയാള സാഹിത്യത്തിൽ സ്തീപക്ഷ രാഷ്ട്രീയത്തിന്റെയും പാരിസ്ഥിതികാവബോധത്തിന്റെയും ജ്വലിക്കുന്ന അധ്യായങ്ങൾ എഴുതിച്ചേർത്ത സാറാജോസഫിന് കോഴിക്കോട് യുനെസ്‌കോ സാഹിത്യനഗരത്തിന്റെ സമഗ്രസംഭാവനക്കുള്ള അവാർഡ് സാംസ്‌കാരികവകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ സമ്മാനിച്ചു.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയതാണ്.അവാർഡ്.
വിവിധ വിഭാഗങ്ങളിലായി ആർ.രാജശ്രീ (വനിതാ എഴുത്തുകാർ) ആദർശ് ഇ(യുവ എഴുത്തുകാർ)സന്തോഷ് ഏച്ചിക്കാനം(ബാലസാഹിത്യം),എ.ജെ തോമസ് (വിവർത്തനം -മലയാളത്തിൽ നിന്നും ഇതരഭാഷകളിലേക്ക്),എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
ആർ.രാജശ്രീയുടെ ആത്രേയകവും സന്തോഷ് ഏച്ചിക്കാനത്തിന്റെ മിസാറു എന്ന കഥയും ആദിയുടെ പെണ്ണപ്പൻ എന്ന കവിതയും എ.ജെ തോമസിന്റെ The Greatest malayalam stories Ever Told എന്ന കൃതിയും മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളിൽ ജെ.ഗോപാലകൃഷ്ണന്റെ തേജോ തുംഗഭദ്രയുമാണ് അവാർഡിനർഹമായത്.
വനിതാ എഴുത്തുകാർ,ബാലസാഹിത്യം, യുവ എഴുത്തുകാർ ,വിവർത്തനം (ഇതരഭാഷകളിൽ നിന്ന് മലയാളത്തിലേക്ക്),വിവർത്തനം (മലയാളത്തിൽ നിന്ന് ഇതരഭാഷകളിലേക്ക് ) എന്നീ വിഭാഗങ്ങളിലെ അവാർഡുകൾക്ക് 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് നല്കിയത്.
2022 ജനുവരി 1 മുതൽ 2025 മെയ് 31 വരെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.ആറു മേഖലകളിലെ അവാർഡുകളിൽ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുവ എഴുത്തുകാർ വിഭാഗത്തിൽ കോഴിക്കോട്ടെ എഴുത്തുകാരെയാണ് പരിഗണിച്ചത്.2024 ലെ സമഗ്രസംഭാവന അവാർഡ് എം.ടി വാസുദേവൻ നായർക്ക് സമ്മാനിക്കുകയുണ്ടായി.
