A Literary Journey with Sri K. P. Ramanunni | Kozhikode UNESCO City of Literature

A Literary Journey with Sri K. P. Ramanunni | Kozhikode UNESCO City of Literature

കോഴിക്കോട് യുനെസ്കോ സാഹിത്യ നഗരത്തിന്റെ (Kozhikode UNESCO City of Literature) ഭാഗമായി പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ കെ. പി. രാമനുണ്ണിയുമായി നടത്തിയ പ്രത്യേക അഭിമുഖം

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം എങ്ങനെയാണ് എഴുത്തിന്റെ ലോകത്തേക്ക് എത്തിയതെന്നും, ‘സൂഫി പറഞ്ഞ കഥ’, ‘ജീവിതത്തിന്റെ പുസ്തകം’ തുടങ്ങിയ കൃതികളുടെ രചനയിലേക്ക് നയിച്ച അനുഭവങ്ങളും അദ്ദേഹം ഈ വീഡിയോയിൽ പങ്കുവെക്കുന്നു. ശാസ്ത്രവും ആത്മീയതയും ഇഴചേരുന്ന തന്റെ എഴുത്തുരീതിയെക്കുറിച്ചും, മലയാള ഭാഷാ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളെക്കുറിച്ചും, ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ചിന്തകൾ ഈ അഭിമുഖത്തിൽ കേൾക്കാം.